Breaking News

Trending right now:
Description
 
Feb 07, 2018

മാര്‍പാപ്പയെ പുകഴ്‌ത്തി ചൈനീസ്‌ പത്രം

image ചൈനയില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പത്രം ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ പുകഴ്‌ത്തി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തു. ചൈനയും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധം അനിവാര്യമാണെന്നു ചൈനീസ്‌ പത്രങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിവേകവും ജ്ഞാനവും ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കുള്ളതുകൊണ്ട്‌ ഇരുരാജ്യങ്ങളും ഔദ്യോഗികമായി നയതന്ത്രബന്ധം വൈകാതെ പുനരാരംഭിക്കുമെന്നു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രം റിപ്പോര്‍ട്ടു ചെയ്‌തു. ചൈനയില്‍ വത്തിക്കാന്‍ മെത്രാന്മാരെ നിയമിക്കുന്നതു സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതേതുടര്‍ന്ന്‌ കത്തോലിക്കസഭ 70 വര്‍ഷമായി രഹസ്യമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഏറെ വിവാദമായ ഈ വിഷയത്തില്‍ ചൈനാ സര്‍ക്കാരുമായി വത്തിക്കാന്‍ ധാരണയിലെത്തിയെന്നു പറയുന്നു. ചൈനയിലെ സര്‍ക്കാരുമായുണ്ടാക്കുന്ന ഏതുധാരണയും വിശ്വാസികളെ കൂട്ടിലടയ്‌ക്കുന്നതിനു തുല്യമായിരിക്കുമെന്നു ഹോങ്കോങിലെ മുന്‍ ബിഷപ്പും ചൈനയുടെ കടുത്ത വിമര്‍ശകനുമായ കാര്‍ഡിനല്‍ ജോസഫ്‌ സെന്‍ പ്രതികരിച്ചു.