Breaking News

Trending right now:
Description
 
Feb 07, 2018

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അരങ്ങില്‍ കുഴഞ്ഞുവീണ്‌ മരിച്ചു

image കൊല്ലം അഞ്ചല്‍ അഗസ്‌ത്യകോട്‌ മഹാദേവ ക്ഷേത്രത്തിലെ അരങ്ങില്‍ കുഴഞ്ഞുവീണ്‌ പ്രശസ്‌ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) അന്തരിച്ചു. രാവണവിജയം കഥകളിയില്‍ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌. കേന്ദ്രസംഗീത നാടക അക്കാദമിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അവാര്‍ഡുകളും ലഭിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ മടവൂര്‍ കാരോട്‌ പുത്തന്‍വീട്ടി്‌ല# രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനായാണ്‌ വാസുദേവന്‍നായര്‍ ജനിച്ചത്‌.