Breaking News

Trending right now:
Description
 
Feb 07, 2018

ശ്രീനഗറിലെ ആശുപത്രി ആക്രമിച്ച്‌ ഭീകരനെ മോചിപ്പിച്ചു

image ശ്രീനഗറിലെ ശ്രീമഹാരാജ ഹരിസിഗ്‌ ആശുപത്രിയില്‍ പൊലീസ്‌ സംഘത്തെ ആക്രമിച്ചു ചികിത്സയ്‌ക്കായി കൊണ്ടുന്ന ലഷ്‌കര്‍ ഭീകരനെ കൂട്ടാളികള്‍ മോചിപ്പിച്ചു. കൊടുംകുറ്റവാളിയായ ലഷ്‌കറെ തയിബ ഭീകരന്‍ മുഹമ്മദ്‌ നവീദ്‌ ജട്ടിനെയാണ്‌ (22)മോചിപ്പിച്ചത്‌. വെടിവയ്‌പില്‍ രണ്ടുപൊലീസുകാര്‍ മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ഏഴുപൊലീസുകാര്‍ക്കും പരുക്കേറ്റു. സെന്‍ട്രല്‍ ജയിലില്‍നിന്നു ചൊവ്വാഴ്‌ച ഉച്ചയോടെ മറ്റ്‌ അഞ്ചുഭീകരര്‍ക്കൊപ്പം 18 പൊലീസുകാരുടെ അകമ്പടിയോടെയാണ്‌ പാക്കിസ്ഥാന്‍ പഞ്ചാബിലെ മുള്‍ട്ടാന്‍ സ്വദേശി മുഹമ്മദ്‌ നവീദ്‌ ജട്ടിനെ ഒപിവിഭാഗത്തില്‍ ചികിത്സയ്‌ക്കായി കൊണ്ടുവന്നത്‌. പൊലീസ്‌ വാഹനം എത്തിയതോടെ ആശുപത്രിയുടെ പാര്‍ക്കിങ്‌ ഏരിയായില്‍ പതിങ്ങിയിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പിനിടെ മറ്റുഭീകരര്‍ക്കൊപ്പം മുഹമ്മദ്‌ നവീദ്‌ ജട്ട്‌ ആശുപത്രിയുടെ ഇടനാഴികളിലൂടെ രക്ഷപ്പെട്ടു. 2014 സെപ്‌റ്റംബറില്‍ കാഷ്‌മീരിലെ കുല്‍ഗ്രാമില്‍നിന്നു സൈന്യം പിടികൂടിയ ഭീകരനാണു നവീദ്‌ ജട്ട്‌. പൊലീസിനും സൈന്യത്തിനും നേരെ നടന്ന ഒട്ടേറെ ആക്രമണങ്ങളില്‍ പങ്കാളിയാണ്‌ ഇയാള്‍. 2014 ഏപ്രില്‍ പുല്‍വാമ കോടതി സമുച്ചയത്തില്‍ ആക്രമണം നടത്തിയ കേസിലും പങ്കാളിയാണ്‌. പൊലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി.