Breaking News

Trending right now:
Description
 
Feb 06, 2018

വിവാദങ്ങള്‍ക്കു വിട; പദ്‌മാവതിന്റെ കലക്ഷന്‍ 212.5 കോടി

image ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ്‌ ചെയ്‌ത സഞ്‌ജയ്‌ ലീല ബന്‍സാലിയുടെ ബോളിവുഡ്‌ സിനിമ പദ്‌മാവതിന്റെ കലക്ഷന്‍ ചുരുങ്ങിയദിവസംകൊണ്ട്‌ 212.5 കോടി രൂപ. ജനുവരി 25നാണ്‌ സിനിമ റിലീസ്‌ ചെയ്‌തത്‌. റിലീസായ ആദ്യ നാലുദിവസംകൊണ്ട്‌ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നു ആരോപിച്ച്‌ സിനിമയുടെ റിലീസിങിനു മുമ്പുതന്നെ രജപുത്‌ സംഘടനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്‌ ഏറെ പ്രശ്‌നം സൃഷ്ടിച്ചു. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബന്‍സാലി നിഷേധിക്കുകയായിരുന്നു. ചിത്രത്തിനെതിരെ പ്രതിഷേധക്കാര്‍ നടത്തിയ മുറവിളിയും ആക്രമണങ്ങളും ഏറെ വിവാദമുണ്ടാക്കി. പ്രശ്‌നം തീര്‍ക്കാന്‍ കോടതിവരെ ഇടപെടേണ്ടിവന്നു. സിനിമ റിലീസ്‌ ചെയ്‌തതിനു പിന്നാലെ കര്‍ണിസേനയിലെ ഒരുവിഭാഗം സമരത്തില്‍നിന്നു പിന്മാറുകയും ചെയ്‌തു. മേവാറിലെ രാജ്ഞിയായ പദ്‌മാവതിയുടെ കഥതന്നെയാണ്‌ പദ്‌മാവതിലൂടെ ബന്‍സാലി പറയുന്നത്‌. സൂഫി കവിയായ മല്ലിക്‌ മുഹമ്മദ്‌ ജായ്‌സി 1540-ല്‍ എഴുതിയ കവിതയെ ആസ്‌പദമാക്കിയാണ്‌ പദ്‌മാവത്‌ ഒരുക്കിയിരിക്കുന്നത്‌.