Breaking News

Trending right now:
Description
 
Feb 06, 2018

യുഡിഎഫിന്റെ പ്രതിഷേധക്കോട്ട ഇന്ന്‌ വൈകിട്ട്‌

image കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള യുഡിഎഫിന്റെ പ്രതിഷേധക്കോട്ട ഇന്നു നടക്കും. വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ്‌ മുതല്‍ കൊല്ലം കലക്ട്രേറ്റ്‌ വരെ 70 കിലോമീറ്റര്‍ ദൂരം യുഡിഎഫ്‌ തീര്‍ക്കുന്ന മനുഷ്യക്കോട്ടയില്‍ 40,000 പേര്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ബാനറുകളില്‍ ശേഖരിച്ച 1.08 കോടി ഓപ്പുകളാണു പ്രതിഷേധക്കോട്ടയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു ദേശീയപാതയുടെ ഇടതുവശത്താണു ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. തിരുവനന്തപുരത്ത്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കൊല്ലത്ത്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കും. ഒരുകോടിയിലേറെ ഒപ്പുകള്‍ പതിച്ച ബാനര്‍ പ്രദര്‍ശനം വീക്ഷിക്കാന്‍ ഏഷ്യന്‍ ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ സംഘം എത്തുന്നുണ്ട്‌.