Breaking News

Trending right now:
Description
 
Feb 06, 2018

മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കാത്ത എംഎല്‍എയ്‌ക്കുനേരെ ജനം ചെരിപ്പെറിഞ്ഞു

image കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വന്തം മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കാത്ത എംഎല്‍എയ്‌ക്കുനേരെ ചെരിപ്പും പ്ലാസ്റ്റിക്‌ കുപ്പികളും വലിച്ചെറിഞ്ഞു ജനം പ്രതിഷേധിച്ചു. കര്‍ണാടകയിലെ ഗംഗാവതി മണ്ഡലത്തിലാണ്‌ സംഭവം. ജനതാദള്‍ (എസ്‌) എംഎല്‍എ ഇക്‌ബാല്‍ അന്‍സാരി പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലേക്ക്‌ ചെരുപ്പുകളുടെയും പ്ലാസ്റ്റിക്‌ കുപ്പികളുടെയും പ്രവാഹമുണ്ടായത്‌. വാഗ്‌ദാനം ചെയ്‌ത ശുചിമുറികളും ശുദ്ധജല സൗകര്യവും എവിടെയെന്നു ജനം ആക്രോശിക്കുകയും ചെയ്‌തു. ശുദ്ധജലപ്രശ്‌നം രൂക്ഷമായിട്ടും എംഎല്‍എയ്‌ക്ക്‌ ഒരനക്കവുമില്ല. വാഗ്‌ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങിയ എംഎല്‍എ മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍പോലും തയാറായിട്ടില്ല. ശുചിമുറി, ശുദ്ധജലപ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി കത്തുനല്‍കാന്‍ എംഎല്‍എയെ സമീപിച്ചപ്പോള്‍ മുഖംതിരിക്കുകയായിരുന്നുവെന്നും ജനങ്ങള്‍ ആരോപിച്ചു.