Breaking News

Trending right now:
Description
 
Feb 06, 2018

വിവാദ ആശ്രമാധിപന്‍ നേപ്പാളിലേക്ക്‌ കടന്നു; തിരച്ചില്‍ നോട്ടീസ്‌

image ന്യൂഡല്‍ഹി രോഹിണിയിലെ വിവാദ ആശ്രമത്തില്‍ പെണ്‍കുട്ടികളെയും വനിതകളെയും അന്യായമായി തടങ്കലില്‍പാര്‍പ്പിച്ചുവെന്ന കേസില്‍ ആശ്രമ മേധാവി വിരേന്ദര്‍ ദേവ്‌ ദീക്ഷിത്തിനെതിരെ തിരിച്ചറിയില്‍ നോട്ടീസ്‌ പുറപ്പെടുവിച്ചതായി സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഇയാള്‍ നേപ്പാളിലേക്ക്‌ കടന്നതായാണ്‌ സൂചന. ഇയാളുടെ ആശ്രമത്തിലും സര്‍വകലാശാലയിലും നടത്തിയ പൊലീസ്‌ റെയ്‌ഡില്‍ 41 പെണ്‍കുട്ടികളെ രക്ഷിച്ചിരുന്നു. പെണ്‍കുട്ടികള്‍ ആശ്രമമേധാവിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ലൈംഗിക ചൂഷണം ആരോപിച്ച്‌ എഴുതിയ കത്തുകളും ലഹരിമരുന്നുരേഖകളും കണ്ടെത്തി. ആശ്രമത്തിനും ദീക്ഷിതിനും എതിരെ കുടുംബാംഗങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കാനാണു വ്യാജകത്ത്‌ എഴുതിവച്ചതെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. സന്നദ്ധ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഹൈക്കോടതി സംഭവത്തില്‍ ഇടപെട്ടത്‌. രോഹിണിക്കുപുറമേ ഇന്‍ഡോര്‍, ബിഹാറിലെ കഖഠിയ, ഹരിയാനയിലെ റോത്തക്ക്‌ എന്നിവിടങ്ങളിലും വിരേന്ദര്‍ ദേവ്‌ ദീക്ഷിത്തിന്‌ ആശ്രമമുണ്ട്‌.