Breaking News

Trending right now:
Description
 
Feb 06, 2018

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്‌

image ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന 64 ശതമാനം ജീവന്‍രക്ഷാമരുന്നുകളും അംഗീകാരമില്ലാത്തവയാണെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്‌ക്കുകയാണെന്നും മുന്നറിയിപ്പ്‌. ലണ്ടനിലെ ക്വീന്‍ മേരി, ന്യൂകാസില്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ബ്രിട്ടീഷ്‌ ജേണലായ ക്ലിനിക്കല്‍ ഫാര്‍മകോളജിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിലോ ബ്രിട്ടനിലോ യുഎസിലോ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആന്റിബയോട്ടിക്‌ മരുന്നുകളാണ്‌ ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്‌. 2007നും 2012നും ഇടയില്‍ വിറ്റഴിഞ്ഞ 118 മരുന്നുകളില്‍ 64 ശതമാനവും സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരമില്ലാത്തവയാണെന്നും പഠനം കണ്ടെത്തി. അഞ്ഞൂറോളം കമ്പനികളുടെ മരുന്നുകള്‍ക്ക്‌ അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. വിറ്റഴിക്കപ്പെടുന്നവയില്‍ നാലുശതമാനത്തിനു മാത്രമാണ്‌ യുഎസിലോ ബ്രിട്ടനിലോ അംഗീകാരമുള്ളതെന്നും ഗവേഷകര്‍ പറയുന്നു.