Breaking News

Trending right now:
Description
 
Feb 06, 2018

ഭീകരര്‍ സൈനിക ക്യാംപ്‌ ആക്രമിച്ചു

image ജമ്മു കാഷ്‌മീരില്‍ സൈനിക ക്യാംപിനു നേര്‍ക്കു ഭീകരാക്രമണം. ആളപായമില്ല. ദക്ഷിണ കാഷ്‌മീരിലെ കാക്കപോറയിലെ സൈനിക ക്യാംപിനു നേര്‍ക്ക്‌ തിങ്കളാഴ്‌ച രാത്രി ഗ്രനേഡ്‌ എറിയുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ പ്രദേശം ക്വിക്ക്‌ റിയാക്ഷന്‍ ടീമും സിആര്‍പിഎഫും വളഞ്ഞിരിക്കുകയാണെന്നു ദക്ഷിണ കാഷ്‌മിര്‍ ഡിഐജി വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ പാക്‌ സൈന്യം നടത്തിയ വെടിവയ്‌പില്‍ നാല്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്‌ സൈനിക ക്യാംപിനുനേര്‍ക്ക്‌ ആക്രമണം ഉണ്ടായത്‌. അതേസമയം, നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ട പാക്‌ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ മുന്നറിയിപ്പുനല്‍കി. അതിര്‍ത്തി ലംഘിച്ചാണ്‌ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്‌. സൈനികരെ വിശ്വസിക്കൂ, അവര്‍ കൃത്യമായ സമയത്ത്‌ മറുപടി നല്‍കും. പാക്കിസ്ഥാന്റെ നടപടിക്കു ഒരിക്കലും മാപ്പുനല്‍കില്ലെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. പാക്കിസ്ഥാനു തിരിച്ചടി കിട്ടിക്കഴിയുമ്പോള്‍ അതില്‍നിന്നു കാര്യങ്ങള്‍ പഠിച്ചുകൊള്ളുമെന്നു സേനാ ഉപമേധാവി ശരത്‌ ചന്ദ്‌്‌ വ്യക്തമാക്കി. പാക്‌ ഷെല്ലാക്രമണത്തില്‍ ഈവര്‍ഷം 12 സൈനികര്‍ ഉള്‍പ്പെടെ 19 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതിനിടെ, ഇന്ത്യന്‍ സൈനികര്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നാണ്‌ പാക്കിസ്ഥാന്റെ ആരോപണം.