Breaking News

Trending right now:
Description
 
Feb 05, 2018

ബിനോയി കോടിയേരിക്ക്‌ യാത്രാവിലക്ക്‌; വിമാനത്താവളത്തില്‍ തടഞ്ഞു

image സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്ക്‌ ദുബായ്‌ പൊലീസിന്റെ യാത്രാവിലക്ക്‌. പണം നഷ്ടപ്പെട്ട ദുബായിലെ ടൂറിസം കമ്പനിയായ ജാസ്‌ നല്‍കിയ ചെക്കുകേസിലാണ്‌ ദുബായ്‌ പൊലീസിന്റെ നടപടി. ഇതേതുടര്‍ന്ന്‌ ദുബായില്‍നിന്നു നാട്ടിലേക്ക്‌ മടങ്ങാനിരുന്ന ബിനോയ്‌ കോടിയേരിയെ പൊലീസ്‌ വിമാനത്താവളത്തില്‍ തടഞ്ഞു. ബിനോയി കോടിയേരിക്കെതിരെ യുഎഇ പൗരനും ജാസ്‌ ടൂറിസം കമ്പനി ഉടമയുമായ ഇസ്‌മായില്‍ അബ്ദുല്ല അല്‍ മര്‍സുഖി വീണ്ടും സിവില്‍കേസ്‌ നല്‍കിയതോടെയാണ്‌ എമിഗ്രേഷന്‍ അധികൃതര്‍ യാത്ര വിലക്കിയത്‌. സാമ്പത്തിക ഇടപെടലില്‍ ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലും മറ്റും നടത്തിയിരുന്നു. അവയൊന്നും ഫലം കണ്ടില്ലെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.