Breaking News

Trending right now:
Description
 
Feb 05, 2018

കോടതിയെ മീന്‍ചന്തയാക്കരുതെന്ന്‌ സുപ്രീംകോടതി

image ജസ്‌റ്റീസ്‌ ലോയ കേസുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം. തര്‍ക്കം ശക്തമായതോടെ കോടതിയെ മീന്‍ ചന്തയാക്കരുതെന്നു ചീഫ്‌ ജസ്‌റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ചയും കോടതി ഈ കേസില്‍ വാദം കേട്ടിരുന്നു. ഇതിന്റെ തുടര്‍വാദമാണ്‌ തിങ്കളാഴ്‌ച നടന്നത്‌. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ ഈ കേസില്‍ നിലനില്‍ക്കുന്ന ദുരൂഹത മാറ്റാന്‍ സാധിക്കൂവെന്ന്‌ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ വി.ഗിരി കോടതിയെ അറിയിച്ചു. അതിനാല്‍ അന്വേഷണം എങ്ങനെ വേണമെന്നു കോടതി തീരുമാനിക്കണമെന്നും ഗിരി ആവശ്യപ്പെട്ടു. എന്നാല്‍, ഇതൊരു രാഷ്ട്രീയ കേസാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അമിത്‌ഷായുടെ അഭിഭാഷകന്റെ വാദം. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരീഷ്‌ സാല്‍വെയും ഇതിനെ അനുകൂലിച്ച്‌ രംഗുത്തുവന്നു. ഇതേതുടര്‍ന്നാണ്‌ അഭിഭാഷകര്‍തമ്മില്‍ ബഹളമുണ്ടായും കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതും. ബഹളക്കാരോട്‌ ബഹളം അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെടുകയും ചെയ്‌തു.