Breaking News

Trending right now:
Description
 
Feb 05, 2018

ശ്രീശാന്ത്‌ കോഴവാങ്ങിയതിന്‌ തെളിവുണ്ടെന്ന്‌ ബിസിസിഐ

image ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ എസ്‌.ശ്രീശാന്തിനെതിരെ നിലപാടെടുത്ത്‌ വീണ്ടും ബിസിസിഐ. ശ്രീന്ത്‌ ഏഴുലക്ഷംരൂപ കോഴവാങ്ങിയെന്നും ഇതിന്‌ വ്യക്തമായ തെളിവുണ്ടെന്നും ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ക്രിക്കറ്റില്‍നിന്നും വിലക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി ചോദ്യം ചെയ്‌ത്‌ ശ്രീശാന്ത്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ ബിസിസിഐ നിലപാട്‌ ആവര്‍ത്തിച്ചത്‌. ഏഴ്‌ ലക്ഷം രൂപയാണ്‌ ശ്രീശാന്ത്‌ കോഴയായി വാങ്ങിയത്‌. ഇതില്‍ മൂന്നുലക്ഷം രൂപാ ശ്രീശാന്തും നാലുലക്ഷം രൂപ സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനും വേണ്ടിയായിരുന്നു. കോഴ വാങ്ങി ഒത്തുകളിച്ചതിന്‌ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ ബിസിസിഐ കോടതിയെ അറിയിച്ചു. ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനും ബിസിസിഐ ഭരണചുമതല വഹിക്കുന്ന വിനോദ്‌ റായിക്കും നോട്ടീസ്‌ അയച്ചു. നേരത്തെ ഡല്‍ഹിപൊലീസ്‌ മക്കോക്ക നിയമം ഉള്‍പ്പെടെ ചുമത്തി ശ്രീശാന്തിനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ ഡല്‍ഹിയിലെ കോടതി റദ്ദാക്കിയിരുന്നു.