Breaking News

Trending right now:
Description
 
Feb 05, 2018

മന്ത്രി തോമസ്‌ ഐസക്കിന്‌ ഉഴിച്ചില്‍ ചികിത്സ: ചിലവാക്കിയത്‌ 1.20 ലക്ഷംരൂപ

image പതിനാല്‌ ദിവസത്തെ ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവ ഉള്‍പ്പെടെയുള്ള ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ചികിത്സയക്ക്‌ ഖജനാവില്‍നിന്നു ചിലവഴിച്ചത്‌ 1.20 ലക്ഷംരൂപ. 2016 ഡിസംബര്‍ 13 മുതല്‍ 27വരെ സ്വകാര്യ വൈദ്യശാലയിലായിരുന്നു ഇത്തരത്തിലുള്ള ചികിത്സ. ഇതില്‍ 79,200 രൂപ താമസച്ചെലവാണ്‌. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ചൂണ്ടിക്കാട്ടി ചെലവു ചുരുക്കാന്‍ ആവശ്യപ്പെടുന്ന ധനമന്ത്രിയാണ്‌ ഇത്തരത്തില്‍ പണം ചെലവഴിച്ചതെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിട്ടുളളത്‌. മന്ത്രി കെ.കെ.ശൈലജയും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനും ഖജനാവില്‍നിന്നു കൂടുതല്‍ പണം ചിലവഴിച്ചു വിലകൂടിയ കണ്ണടവാങ്ങിയത്‌ നേരത്തെ വിവാദം ഉണ്ടാക്കിയിരുന്നു.