Breaking News

Trending right now:
Description
 
Feb 05, 2018

ആരെയും വിളിച്ചുകയറ്റുന്ന വഴിയമ്പലമല്ല എല്‍ഡിഎഫ്‌: പന്ന്യന്‍ രവീന്ദ്രന്‍

image വരാനാഗ്രഹിക്കുന്ന എല്ലാവരെയും വിളിച്ചുകയറ്റുന്ന വഴിയമ്പലമല്ല എല്‍ഡിഎഫ്‌ എന്ന്‌ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ്‌ അംഗം പന്ന്യന്‍ രവീന്ദ്രന്‍ കോട്ടയത്ത്‌ വ്യക്തമാക്കി. അധികാരത്തിന്റെ പങ്കുപറ്റാന്‍ ആരുമായും കൂട്ടുകൂടാന്‍ തയാറായ രാഷ്ട്രീയം കച്ചവടമാക്കുന്ന പ്രസ്ഥാനത്തിനായി വാതില്‍ തുറക്കുന്ന സാഹചര്യം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു കളങ്കമാണ്‌. അഞ്ചുവര്‍ഷം യുഡിഎഫിന്റെ അഴിമതി നിറഞ്ഞ ഭരണത്തിന്റെ ഉപ്പും ചോറുംതിന്നു തടിച്ചുകൊഴുത്ത ചിലരുടെ നോട്ടം ഇപ്പോള്‍ ഇടതുപക്ഷത്തേക്കാണ്‌. അവര്‍ വരട്ടെ എന്നു ചോദിക്കുമ്പോള്‍ സ്വീകരിക്കുന്ന മനോഭാവം ഇടതുപക്ഷത്തിനുവേണ്ട. ഇടതുപക്ഷം അഴിമതിയോടു സന്ധി ചെയ്യുന്നുവെന്ന ദുഖം തന്റെ മനസിലെ അലട്ടുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.