Breaking News

Trending right now:
Description
 
Feb 05, 2018

പഴംകൊടുത്തു; പാപ്പാന്റെ കൈ ആന കടിച്ചെടുത്തു

image ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മരുന്നുചേര്‍ത്ത പഴം വായ്‌ക്കുള്ളില്‍വച്ചു കൊടുക്കുന്നതിനിടെ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു. കഞ്ഞിക്കുഴി കുന്നുംപുറത്ത്‌ പടിഞ്ഞാറേ വീട്‌ അഞ്‌ജുനിവാസില്‍ പ്രതാപന്റെ (52) വലതുകൈയാണ്‌ നാരായണന്‍ എന്ന ആന കടിച്ചെടുത്തത്‌. പ്രതാപിന്റെ വീടിനു സമീപത്ത്‌ ഞായറാഴ്‌ചയായിരുന്നു സംഭവം. പഴംവായ്‌ക്കുള്ളില്‍ വച്ചുകൊടുക്കുന്നതിനിടെ പ്രതാപനെ തട്ടിമറിച്ച ആന കൈകടിച്ചെടുക്കുകയായിരുന്നു. ഉടലില്‍നിന്നു കൈ വേര്‍പെട്ടു. ബഹളംകേട്ട്‌ ഓടിയെത്തിയ അയല്‍വാസിയാണ്‌ പ്രതാപനെ ആനയ്‌ക്കുസമീപത്തുനിന്നു വലിച്ചുമാറ്റിയത്‌. വേര്‍പെട്ട കൈയ്യുമായി നാട്ടുകാര്‍ പ്രതാപനെ എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിയില്‍ എത്തിച്ചു.