Breaking News

Trending right now:
Description
 
Feb 05, 2018

അതിര്‍ത്തിയില്‍ ഷെല്ലാക്രമണം: പകരത്തിനുപകരം; മരണം ആറ്‌

image നിയന്ത്രണരേഖയില്‍ പുഞ്ച്‌, രജൗറി ജില്ലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തിനു ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ ഷെല്‍ ആക്രമണത്തില്‍ ഒരുസ്‌ത്രീയും കൗമാരക്കാരനും മരിച്ചു. ആറ്‌ പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. പാക്കിസ്ഥാനിലെ ഹവേലി ജില്ലയില്‍ നെസാപിര്‍ സെക്ടറിലായിരുന്നു ആക്രമണം. ഞായറാഴ്‌ച രാവിലെ 11ന്‌ ആരംഭിച്ചഷെല്ലാക്രമണം വൈകുന്നേരം നാലുവരെ തുടര്‍ന്നു. പരുക്കേറ്റവരെ സമീപത്തെ ആശ്‌ുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്‌ ഷെല്ലാക്രമണത്തില്‍ കരസേനാ ഓഫിസറും മൂന്നു ജവാന്മാരും വീരമൃത്യുവരിച്ചു. രണ്ടുകുട്ടികള്‍ക്ക്‌ പരുക്കുണ്ട്‌. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശി ക്യാപ്‌റ്റന്‍ കപില്‍ കുന്ദു (22), ജമ്മു കാഷ്‌മീരിലെ സാംബ സ്വദേശി ഹവില്‍ദാര്‍ റോഷന്‍ ലാല്‍ (42), മധ്യപ്രദേശിലെ ഗ്വാളിയര്‍ സ്വദേശി രമാവതാര്‍ (27), കാഷ്‌മീരിലെ കത്തുവ സ്വദേശി ശുഭംസിങ്‌ (23) എന്നിവരാണ്‌ മരിച്ചത്‌. പുഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ഷഹനാസ്‌ ബാനു, യാസിര്‍ ആരിഫ്‌ എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.