Breaking News

Trending right now:
Description
 
Feb 04, 2018

പശുക്കള്‍ക്ക്‌ തിരിച്ചറിയില്‍സംവിധാനം: കേന്ദ്രം ചെലവഴിക്കുന്നത്‌ 50 കോടി

image പശുക്കള്‍ക്ക്‌ ആധാര്‍മോഡല്‍ ഏകീകൃത തിരിച്ചറിയല്‍സംവിധാനം നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയല്‍ 50 കോടി രൂപ. നാലുകോടി പശുക്കള്‍ക്ക്‌ തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.ബജറ്റില്‍ പശുക്കളുടെ സംരക്ഷണത്തിനായി വകയിരുത്തിയ 50 കോടിരൂപ ഇതിനായി ചിലവഴിക്കും. പശുവിന്റെ പ്രായം, ഇനം, ലിംഗം, ഉയരം, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ്‌ തിരിച്ചറിയില്‍ സംവിധാനം തയാറാക്കുക. ഓരോ കാര്‍ഡിനും 8-10 രൂപാവരെ ചിലവ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. പശു സഞ്‌ജീവനി എന്നാണ്‌ പദ്ധതിയുടെ പേര്‌. പശുസഞ്‌ജീവനി നടപ്പാകുന്നതോടെ നാലുവര്‍ഷത്തിനുള്ളില്‍ ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ വാദം. പശുക്കളുടെ കൃത്രിമ ബീജസങ്കലനത്തിനായി ബജറ്റില്‍ ധനമന്ത്രി അരുണ്‍ജയ്‌റ്റ്‌ലി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌.