Breaking News

Trending right now:
Description
 
Feb 04, 2018

സ്‌പീക്കര്‍ക്ക്‌ കണ്ണടവാങ്ങാന്‍ ഖജനാവില്‍നിന്നു ചിലവഴിച്ചത്‌ അരലക്ഷംരൂപ

image നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‌്‌ കണ്ണട വാങ്ങാന്‍ പൊതു ഖജനാവില്‍നിന്നു ചെലവഴിച്ചത്‌ 49,900 രൂപ. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വിലവരുന്ന കണ്ണട വാങ്ങിയത്‌ നേരത്തെ വിവാദമായിരുന്നു. ഇത്തരമൊരു വിവാദം നിലനില്‍ക്കെയാണ്‌ പി.ശ്രീരാമകൃഷ്‌ണനും കണ്ണടയ്‌ക്കായി അരലക്ഷംരൂപ ചിലവഴിച്ചത്‌. ലെന്‍സിനു 45,000 രൂപയും ഫ്രെയിമിനു 4900 രൂപയും ഉള്‍പ്പെടെയാണ്‌ വില. ചികിത്സയ്‌ക്കായി 4.25 ലക്ഷം രൂപയും കൈപ്പറ്റി. 2016 ഒക്ടോബര്‍ അഞ്ചുമുതല്‍ 2018 ജനുവരി 19വരെയുള്ള കാലയളവിലാണ്‌ ചികിത്സയ്‌ക്ക്‌ ഇത്രയും തുക ചിലവഴിച്ചത്‌. വിവരാവകാശനിയമപ്രകാരം ഡി.ബി.ബിനു നല്‍കിയ അപേക്ഷയിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്‌. വിവരാവകശാ പ്രവര്‍ത്തകന്‍കൂടിയാണ്‌ ബിനു. അതേസമയം, ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ്‌ കണ്ണടയ്‌ക്ക്‌ വിലകൂടിയ ലെന്‍സ്‌ വാങ്ങിയതെന്നാണ്‌ ശ്രീരാമകൃഷ്‌ണന്റെ വിശദീകരണം.