Breaking News

Trending right now:
Description
 
Feb 04, 2018

ട്രെയിനില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക്‌ ജാമ്യമില്ല

image മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസില്‍ നടി സനൂഷയെ അപമാനിക്കാന്‍ ശ്രമം. സംഭവത്തില്‍ അറസ്‌റ്റിലായ കന്യാകുമാരി വാലന്‍വില്ലുകുറി പണ്ടാരക്കാട്‌ ആന്റോബോസിന്‌ കോടതി ജാമ്യം നല്‍കിയില്ല. യഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. എസി കംപാര്‍ട്ടുമെന്റില്‍ ഉറങ്ങുകയായിരുന്ന സനുഷയുടെ ചുണ്ടില്‍ ദുരുദ്ദേശ്യത്തോടെ ആന്റോ ബോസ്‌ സ്‌പര്‍ശിച്ചുവെന്നാണ്‌ പരാതി. എതിര്‍വശത്തെ ബര്‍ത്തിലായിരുന്ന ആന്റോബോസിന്റെ ഈ പ്രവൃത്തി നടി തിരിച്ചറിഞ്ഞ്‌ ബഹളംവയ്‌ക്കുകയും രക്ഷപ്പെടാതിരിക്കാന്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്‌തു. ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത്‌ ഉണ്ണി ആര്‍, കോഴിക്കോട്‌ സ്വദേശി രഞ്‌ജിത്ത്‌ എന്നിവരുടെ സഹായത്തോടെ ആന്റോബോസിനെ തൃശൂര്‍ റെയില്‍വേ പൊലീസിന്‌ കൈമാറി. ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളെ ധീരതയോടെ പ്രതിരോധിച്ച നടി സനൂഷയെ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പൊലീസ്‌ ആസ്ഥാനത്തേക്ക്‌ വിളിച്ചുവരുത്തി അഭിനന്ദിച്ചു.