Breaking News

Trending right now:
Description
 
Feb 02, 2018

കേരള ബജറ്റ്‌: തീരദേശത്തിന്‌ 2000 കോടിയുടെ പാക്കേജ്‌

image പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ്‌ അവതരണത്തില്‍ തീരദേശ പദ്ധതിക്ക്‌ 2000 കോടി രൂപ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു. ഓഖി ദുരന്തനിവാരണത്തിന്‌ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബജറ്റ്‌ അവതരണം ആരംഭിച്ചത്‌. 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 150 കോടിയുടെ പദ്ധതിയും മത്സ്യമേഖലയ്‌ക്ക്‌ 600 കോടി രൂപയും പ്രഖ്യാപിച്ചു. തുറമുഖ വികസനത്തിന്‌ 584 കോടിരൂപ അനുവദിച്ചു. മദ്യത്തിനു വില വര്‍ധിപ്പിക്കുമെന്നുപറഞ്ഞ മന്ത്രി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചതായി വ്യക്തമാക്കി. മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍: വിപണി ഇടപെടലിന്‌ 260 കോടി, വിശപ്പ്‌ രഹിത പദ്ധതിക്ക്‌ 20 കോടി, കോതിത്തീറ്റ ഫാക്ടറിക്ക്‌ 20 കോടി, സംസ്ഥാനത്ത്‌ സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി,എല്ലാ മെഡിക്കല്‍കോളജിലും ഓങ്കോളജി വകുപ്പ്‌, മലബാര്‍ കാന്‍സര്‍സെന്ററിനെ ആര്‍സിസിക്ക്‌ തുല്യമായി വികസിപ്പിക്കും, ബിയറിന്റെ നികുതി 100 ശതമാനമാക്കും, ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിന്‌ 50 കോടി, സഹകരണബാങ്കുകള്‍ യോജിപ്പിച്ചുകൊണ്ടുള്ള കേരളബാങ്ക്‌ ഈവര്‍ഷം, സ്‌ത്രീസുരക്ഷയ്‌ക്കായി 50 കോടി, മൃഗസംരക്ഷണത്തിന്‌ 330 കോടി, ഏകെജി സ്‌മാരകത്തിന്‌ 10 കോടി, ദുരിതത്തിലായ പ്രവാസികളെ സഹായിക്കാന്‍ 16 കോടി, ഭൂനികുതി കൂട്ടി, നാളികേരത്തിന്‌ 50 കോടി, എന്‍ഡോള്‍ഫാന്‍ പാക്കേജ്‌ 50 കോടി, ഭകഷ്യസുരക്ഷയ്‌ക്ക്‌ 954 കോടി, കെഎസ്‌ആര്‍ടിസിക്ക്‌ 3500 കോടിയുടെ വായ്‌പ ഉടന്‍, കെഎസ്‌ആര്‍ടിസിയെ നവീകരിക്കും, വനിതാക്ഷേമത്തിന്‌ 1267 കോടി, തുറമുഖ വികസനത്തിന്‌ 584 കോടി, പഞ്ചായത്തുകള്‍ക്ക്‌ 10 കോടി, അവിവാഹിതരായ അമ്മമാര്‍ക്ക്‌ ധനസഹായം 2000 രൂപയാക്കി, ലൈഫ്‌ പാര്‍പ്പിട പദ്ധതിക്ക്‌ 2500 കോടി, ഖാദിക്ക്‌ 19 കോടി, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യത്തിന്‌ 33 കോടി, കിഫ്‌ബിവഴി 900 കോടിയുടെ നിക്ഷേപം, സര്‍ക്കാര്‍ വകുപ്പുകള്‍ സാമ്പത്തിക നിയന്ത്രണം പാലിക്കണം, എസ്‌ സി എസ്‌ടി വിഭാഗത്തിന്‌ 2859 കോടി.