Breaking News

Trending right now:
Description
 
Feb 02, 2018

ഫൊക്കാനാ കണ്‍ വെന്‍ഷന്‍ വേദിക്ക്‌ പേരായി-സാഹോദര്യ നഗര്‍

പി.ഡി ജോര്‍ജ്‌ നടവയല്‍
image ഫിലഡല്‍ഫിയ: ജൂലൈ അഞ്ച്‌ മുതല്‍ ഏഴു വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളന വേദിക്ക്‌ സാഹോദര്യനഗര്‍ എന്ന്‌ പേരിട്ടു. ഫൊക്കാനാ പ്രസിഡന്റ്‌ തമ്പി ചാക്കോ, ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ്‌ ഫിലിപ്‌, ട്രഷറാര്‍ ഷാജി ഷാജി വര്‍ഗീസ്‌ എന്നീ ഫൊക്കാനാ ഭാരവാഹികള്‍ മുഖ്യനേതൃത്വം നല്‍കുന്ന 2018ലെ ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ വേദിയാണ്‌ സാഹോദര്യ നഗര്‍എന്ന പേരില്‍ അറിയപ്പെടുക. ഫിലോസ്‌ (സ്‌നേഹം), അഡെല്‍ഫോസ്‌ (സഹോദരന്‍) എന്നീ ഗ്രീക്‌ പദങ്ങള്‍ ചേര്‍ത്താണ്‌ ഫിലഡല്‍ഫിയ (ബ്രദര്‍ലി ലവ്‌= സാഹോദര്യ സ്‌നേഹം) എന്ന പേര്‌ രൂപപ്പെടുന്നത്‌. തത്വചിന്തകനും പെന്‍സില്‍വേനിയാ സംസ്ഥാന സ്ഥാപകനുമായ വില്ല്യം പെന്‍ എന്ന മഹാനാണ്‌ ഈ പേര്‌ ആവിഷ്‌ക്കരിച്ചത്‌. 1681-ലാണ്‌ ഗ്രാമത്തിന്റെ നൈര്‍മല്യ ഭൂസൗകര്യങ്ങളുള്ള ഫിലഡല്‍ഫിയ പട്ടണത്തെ 'വില്ല്യം പെന്‍' രൂപകല്‍പന
ചെയ്‌തത്‌. മതസാഹോദര്യത്തിന്റെ വിളഭൂമിയാകണം ഈ നാട്‌ എന്ന സങ്കല്‍പത്തിലാണ്‌ ഫിലഡല്‍ഫിയാ എന്ന പേര്‌ നല്‌കിയത്‌. ബൈബിളില്‍ ഫിലഡല്‍ഫിയ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്തെക്കുറിച്ച്‌ പരാമര്‍ശവുമുണ്ട്‌. സമത്വവും, മതേതരത്വവും, മതസ്വാതന്ത്ര്യവും, സാഹോദര്യ സ്‌നേഹവും ഈ പേരില്‍ വില്യം പെന്‍ ദര്‍ശിച്ചു. ഇതേ അര്‍ത്ഥതലങ്ങളെ പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ ഫൊക്കാനാ കണ്‍വെന്‍ഷന്‍ വേദിക്ക്‌ സാഹോദര്യ നഗര്‍എന്ന പേര്‌ നല്‍കിയത്‌.