Breaking News

Trending right now:
Description
 
Feb 02, 2018

സജിമോന്‍ ആന്റണി ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫൊക്കാന 2018-2020 ട്രഷറര്‍ സ്ഥാനത്തേക്ക്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌) പ്രസിഡന്റ്‌ സജിമോന്‍ ആന്റണി മത്സരിക്കുന്നു. ജനുവരി 28ന്‌ ലിവിംഗ്‌സ്‌റ്റണ്‌ ഐസ്‌നോവര്‌ പാര്‍ക്ക്‌ വേയിലുള്ള നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ ഹാളില്‍ നടന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌) ജനറല്‍ ബോഡി യോഗം സജിമോന്റ്‌ സ്ഥാനാര്‍ത്ഥിത്വത്തിന്‌ പൂര്‍ണ പിന്തുണയും അംഗീകാരവും നല്‍കുകയായിരുന്നു. ഇതോടെ 2018-2020 ഫൊക്കാന ഭരണസമിതിയുടെ ഔദ്യോഗിക ട്രഷറര്‍ സ്ഥാനാര്‍ഥിയായി സജിമോന്‍ ആന്റണിക്കു അംഗീകാരം ലഭിച്ചു. ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററും മഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനുമായ ഷാജിവര്‍ഗീസ്‌ ആണ്‌ ജനറല്‍ബോഡി യോഗത്തില്‍ സജിമോനെ നിര്‍ദേശിച്ചത്‌. ഇത്‌ അംഗങ്ങള്‍ അംഗീകരിച്ചു. ഇപ്പോള്‍ ഫൊക്കാനയുടെ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയിലും മാതൃസംഘടനയായ മഞ്ചിലും പ്രകടിപ്പിച്ച സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.