Breaking News

Trending right now:
Description
 
Jan 31, 2018

ആരോഗ്യ സുരക്ഷാ പദ്ധതി സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തുന്നു; സര്‍ക്കാര്‍ നല്‍കാനുള്ളത്‌ 110കോടി

image സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികളായ കാരുണ്യ, ആര്‍എസ്‌ബിവൈ, സ്‌നേഹസ്‌പര്‍ശം, ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയവ സ്വകാര്യ ആശുപത്രികളില്‍ നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമായി കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍. ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ചികിത്സ നല്‍കിയതുവഴി സര്‍ക്കാര്‍ 110 കോടി രൂപയാണ്‌ ആശുപത്രികള്‍ക്കു നല്‍കാനുള്ളത്‌. മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നു അസോസിയേഷന്‍ കുറ്റപ്പെടുത്തി. അശാസ്‌ത്രീയ ശമ്പളവര്‍ധനയും ജിഎസ്‌ടിയും സര്‍ക്കാര്‍ ഫീസുകളിലെ വര്‍ധനയും കാരണം സ്വകാര്യ ആശുപത്രികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. ഇതിനു പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ 31നുശേഷം സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികളില്‍നിന്നു സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുമെന്നു അസോസിയേഷന്‍ വ്യക്തമാക്കി.