Breaking News

Trending right now:
Description
 
Jan 31, 2018

സമൂഹത്തിന്‌ മാതൃക; അഡ്വ.രഞ്‌ജിനിക്ക്‌ ബിഗ്‌ സല്യൂട്ട്‌

image കൊച്ചിയില്‍ ലോഡ്‌ജിന്‌ മുകളില്‍നിന്നു വീണ്‌ റോഡില്‍ രക്തമൊലിപ്പിച്ചുകിടന്ന ആളെ, നോക്കിനിന്ന ജനക്കൂട്ടത്തിനിടയില്‍നിന്നു ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഹൈക്കോടതി അഭിഭാഷക രഞ്‌ജിനി രാമാനന്ദിനും മകള്‍ വിഷ്‌ണുപ്രിയയ്‌ക്കും അഭിനന്ദന പ്രവാഹം. സമൂഹത്തിന്‌ മാതൃകയായ സമൂഹാമാധ്യമങ്ങള്‍വഴിയും നേരിട്ടുമൊക്കെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്‌. ആ ജീവന്‍ രക്ഷിക്കാന്‍ അമ്മയും മകളും നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്‌ബുക്കില്‍ കുറിച്ചു. രഞ്‌ജിനിയുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയ തൃശൂര്‍ തൃപ്രയാര്‍ പാലയ്‌ക്കല്‍ സജി ആന്റോ (47) കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ അപകടനില തരണം ചെയ്‌തു. കൊച്ചി നഗരത്തില്‍ ശനിയാഴ്‌ച വൈകിട്ട്‌ 6.45നു ഉണ്ടായ സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ തിങ്കളാഴ്‌ചയാണ്‌ പുറത്തുവന്നത്‌. റോഡില്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത്‌ കണ്ടിട്ടും സഹായിക്കാന്‍ മനസില്ലാതെ നിന്നവരുടെയും മൊബൈല്‍ ക്യാമറയില്‍ ഈരംഗം ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെയും ഇടയിലേക്കാണ്‌ മാലാഖയെപ്പോലെ രഞ്‌ജിനിയും മകളും കടന്നുവന്നതും ആശുപത്രിയില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും.