Breaking News

Trending right now:
Description
 
Jan 31, 2018

മനോരോഗിയായ വീട്ടമ്മയെ തല്ലിച്ചതച്ച മൂന്നു സ്‌ത്രീകള്‍ അറസ്‌റ്റില്‍

image വൈപ്പിന്‍ പള്ളിപ്പുറം കോണ്‍വന്റിനു സമീപത്തെ കോളനിയില്‍ താമസിക്കുന്ന മനോരോഗിയായ വീട്ടമ്മയെ അയല്‍വാസികള്‍ ചേര്‍ന്നു വടിക്കടിച്ചു ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മൂന്നു സ്‌ത്രീകളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പള്ളിപ്പുറം സ്വദേശികളായ മോളി സെബാസ്‌റ്റിയന്‍ (44), ലിജി അഗസ്‌റ്റിയന്‍ (47), ഡീന ബിജു (37) എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്‌ച രാവിലെയുമായിരുന്നു വീട്ടമ്മയ്‌ക്കു നേരെ ആക്രമണം ഉണ്ടായത്‌. അടിയേറ്റു ബോധരഹിതയായ വീട്ടമ്മയുടെ കാല്‍വെള്ളയില്‍ ചൂടാക്കിയ ചട്ടുകം വെച്ചു പൊള്ളിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമാവുകയും പൊലീസ്‌ ഇടപെടുകയുമായിരുന്നു. മര്‍ദ്ദനമേറ്റ വീട്ടമ്മയും നാട്ടുകാരില്‍ ചിലരുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കിയപ്പോള്‍ വീട്ടമ്മയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കാനാണ്‌ പൊലീസ്‌ പറഞ്ഞിരുന്നതെന്നു പറയുന്നു. പിടിക്കാന്‍ ശ്രമിച്ചാല്‍ വീട്ടമ്മ ആക്രമിക്കുമെന്നു പറഞ്ഞപ്പോള്‍ മുട്ടിനുതാഴെ അടിച്ചു കീഴ്‌പ്പെടുത്താന്‍ പൊലീസ്‌ പറഞ്ഞുവെന്നാണ്‌ ആക്ഷേപം.