Breaking News

Trending right now:
Description
 
Jan 31, 2018

ശശീന്ദ്രന്‍ വീണ്ടും മന്ത്രി; സത്യപ്രതിജ്ഞ നാളെ

image ഫോണ്‍കെണി വിവാദത്തില്‍പെട്ടു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. കേസ്‌ കഴിഞ്ഞദിവസം കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ പത്തുമാസത്തെ ഇടവേളയ്‌ക്കുശേഷം ശശീന്ദ്രന്റെ തിരിച്ചുവരവ്‌. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന എന്‍സിപിയുടെ തീരുമാനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രി മറ്റുനേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തശേഷം സത്യപ്രതിജ്ഞയ്‌ക്കായി ഗവര്‍ണറുടെ സമയം ചോദിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്കു മൂന്നിനു ശേഷം രാജ്‌ഭവനില്‍ ചടങ്ങു നടക്കും. തിങ്കളാഴ്‌ച ഡല്‍ഹിയില്‍ചേര്‍ന്ന എന്‍സിപി ദേശീയ നേതൃയോഗമാണ്‌ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്‌. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്‌ത ഗതാഗതവകുപ്പുതന്നെയാകും ലഭിക്കുക.