Breaking News

Trending right now:
Description
 
Jan 30, 2018

പി.ജയരാജന്‍ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി

image സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും പി.ജയരാജനെ തിരഞ്ഞെടുത്തു. ജയരാജനെതിരായ സംസ്ഥാന സമിതിയുടെ നടപടിക്കു അനുകൂലമായും പ്രതികൂലമായും പ്രതിനിധികള്‍ രംഗത്ത്‌ എത്തിയെങ്കിലും ജില്ലാ കമ്മിറ്റി ജയരാജനെ സെക്രട്ടറിയാക്കണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പി.ജയരാജനെ മാറ്റിയാല്‍ അച്ചടക്കനപടിയായി വ്യാഖ്യാനിക്കപ്പെടുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലും ജയരാജന്‌ അനുകൂലമായി. വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നേരിടേണ്ടിവന്ന രൂക്ഷവിമര്‍ശനങ്ങളെ അതിജീവിച്ചാണ്‌ ജയരാജനെ വീണ്ടും തിരഞ്ഞെടുത്തത്‌. 2010 ഡിസംബറില്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാര്‍ട്ടിയില്‍നിന്നു പുറത്തായപ്പോഴാണ്‌ പി.ജയരാജന്‍ സെക്രട്ടറിയായി ചുമതലയേറ്റത്‌. 2012ല്‍ പയ്യന്നൂരിലും 2015-ല്‍ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. കിഴക്കേ കതിരൂര്‍ സ്വദേശിയാണ്‌ പി.ജയരാജന്‍. കൂത്തുപറമ്പില്‍നിന്നു മൂന്നുതവണ നിയമസഭയിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.