Breaking News

Trending right now:
Description
 
Jan 30, 2018

കൃഷ്‌ണഗിരിയില്‍ വാഹനാപകടം: ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുമലയാളികള്‍ മരിച്ചു

image തമിഴ്‌നാട്‌-കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്‌ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ വനിതാ ഡോക്ടറും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നുമലയാളികള്‍ മരിച്ചു. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസമാക്കിയ തലശേരി സ്വദേശികളായ വി.രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ്‌ മരിച്ചത്‌. കൃഷ്‌ണഗിരിക്കുസമീപം സുലിഗുരെയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ലോറി അമിതവേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പൊലീസിനു മൊഴിനല്‍കി. സംഭവസ്ഥലത്തുവച്ചു മൂവരും മരിച്ചു. ഗൈനക്കോളജിസ്‌റ്റായിരുന്ന ഡോ.അംബുജം ആര്‍ടി നഗറില്‍ ക്ലിനിക്കു നടത്തിവരുകയായിരുന്നു.