Breaking News

Trending right now:
Description
 
Feb 01, 2013

ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ സീരീസ്‌ റഫ്രിജറേറ്ററുകളുമായി സാംസങ്‌

image കൊച്ചി: ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍ നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസറോടുകൂടിയ ഫ്രോസ്റ്റ്‌ ഫ്രീ റഫ്രിജറേറ്റര്‍ നിര വിപണിയിലെത്തിച്ചു. 40 ശതമാനം വരെ ഊര്‍ജലാഭം നേടിത്തരുന്നവയാണ്‌ പുതിയ റഫ്രിജറേറ്ററുകള്‍. റഫ്രിജറേറ്ററിന്റെ ഉപയോഗവും ഉള്ളിലേയും പുറത്തേയും ഊഷ്‌മാവിനനുസരിച്ച്‌ തണുപ്പിന്റെ നില സ്വയം ക്രമീകരിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസറുകള്‍ക്ക്‌ 10 വര്‍ഷം വാറണ്ടിയും ഉണ്ട്‌. ഇന്ത്യന്‍ സഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ രൂപപ്പെടുത്തിയ ഡിജിറ്റല്‍ കംപ്രസര്‍ സീരീസ്‌ റഫ്രിജറേറ്ററുകള്‍ക്ക്‌ ശക്തമായ വോള്‍ട്ടേജ്‌ വ്യതിയാനങ്ങളെ അതിജീവിക്കാനാവുമെന്നതിനാല്‍ സ്റ്റെബിലൈസറിന്റെ ആവശ്യമില്ല. 253 മുതല്‍ 415 ലിറ്റര്‍ വരെ ശേഷിയുള്ള മോഡലുകള്‍ ലഭ്യമാണ്‌. 20,500 മുതല്‍ 49,500 രൂപ വരെയാണ്‌ വിവിധ മോഡലുകളുടെ വില. 60 ശതമാനം വരെ ഊര്‍ജലാഭം നേടിത്തരുന്ന സ്‌മാര്‍ട്ട്‌ ഇന്‍വേര്‍ട്ടര്‍ സീരീസ്‌ എയര്‍ കണ്ടീഷണറുകളും സാംസങ്‌ ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്‌. 1, 1.5, 2 ടണ്‍ കപ്പാസിറ്റിയില്‍ ലഭിക്കുന്ന സാംസങ്‌ എയര്‍കണ്ടീഷണറുകള്‍ക്ക്‌ 23,100 മുതല്‍ 60,990 രൂപ വരെയാണ്‌ വില.