Breaking News

Trending right now:
Description
 
Jan 28, 2018

തിരുവനന്തപുരത്തെ ഗുണ്ടാസംഘത്തെ കൊച്ചിയില്‍ അറസ്റ്റുചെയ്‌തു

image വധശ്രമങ്ങള്‍ ഉള്‍പ്പെടെ ഇരുപതിലേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയും തിരുവനന്തപുരത്തെ ഗുണ്ടാസംഘ തലവനുമായ പുള്ളിപ്പുലി അന്‍സാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊച്ചിയില്‍ പ്രത്യേക പൊലീസ്‌ സംഘം അറസ്റ്റു ചെയ്‌തു. കവര്‍ച്ച ലക്ഷ്യമിട്ടാണ്‌ ഇവര്‍ തിരുവനന്തപുരത്തുനിന്നു കൊച്ചിയില്‍ എത്തിയതെന്നു പൊലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. നാലുദിവസം മുമ്പാണ്‌ ഇവര്‍ കൊച്ചിയില്‍ എത്തിയത്‌. കവര്‍ച്ചാപദ്ധതി പ്ലാന്‍ ചെയ്‌തു കൃത്യം നടത്താന്‍ തയാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ്‌ അറസ്റ്റ്‌. തിരുവനന്തപുരം വെള്ളായനി സ്വദേശി അന്‍സാര്‍ എന്നു പുള്ളിപ്പുലി അന്‍സാര്‍ (29), വെള്ളായനി സ്വദേശി അലീഫ്‌ ഖാന്‍ (29), നേമം സ്വദേശി സിയാദ്‌ (28), പാലക്കാട്‌ മണ്ണാര്‍ക്കാട്‌ സ്വദേശികളായ മുഹമ്മദ്‌ ഫനാന്‍ (19), ഹിലാലുദ്ദീന്‍ (29) എന്നിവരാണ്‌ അറസ്റ്റിലായവര്‍. ഇവരില്‍ അന്‍സാറും അലീഫ്‌ ഖാനും ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍ തടവ്‌ അനുഭവിച്ചിട്ടുണ്ട്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്‌. തിരുവനന്തപുരത്തും അഞ്ചലിലുമായി കുഴല്‍പ്പണസംഘത്തെ ആക്രമിച്ചു 31 ലക്ഷംരൂപ തട്ടിയെടുത്ത ഇവര്‍ സമാനമായ ഓപ്പറേഷന്‍ പ്ലാന്‍ചെയ്‌താണ്‌ കൊച്ചിയിലെത്തിയത്‌.