Breaking News

Trending right now:
Description
 
Sep 26, 2012

സാംസങ്‌ 7.1 ചാനല്‍ 3ഡി ബ്ലൂറേ ഹോം തീയറ്റര്‍ സിസ്റ്റം വിപണിയില്‍

image കൊച്ചി: ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഏറ്റവും പുതിയ എച്ച്‌ടി-ഇ6750ഡബ്ല്യു 7.1 ചാനല്‍ 3ഡി ബ്ലൂറേ ഹോം തിയറ്റര്‍ സിസ്റ്റം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി.

വാക്വം ട്യൂബ്‌ ടെക്‌നോളജിയും ഡിജിറ്റല്‍ ആംപ്ലിഫിക്കേഷനും സംയുക്തമായി ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ ഓഡിയോ സിസ്റ്റമാണിത്‌. മികച്ച ശബ്‌ദാനുഭവം പ്രദാനം ചെയ്യുന്ന 3ഡി സൗണ്ട്‌ പ്ലസ്‌ ഫീച്ചറാണ്‌ മറ്റൊരു പ്രത്യേകത. കോംബാറ്റബിളായ മറ്റ്‌ ഉപകരണങ്ങളുമായി വയറുകളില്ലാതെ തന്നെ കണക്‌ട്‌ ചെയ്യുവാനായി വൈഫൈ ഡയറക്‌ട്‌ സൗകര്യം സഹായകമാകും.

പ്രീമിയം ഗ്ലാസ്‌ ഫൈബര്‍ ടവര്‍ സ്‌പീക്കറുകള്‍ക്ക്‌ 1200 മില്ലിമീറ്റര്‍ ഉയരമുണ്ട്‌, വൈബ്രേഷനുകള്‍ ഉണ്ടാകാത്ത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്‌പീക്കറുകള്‍ വ്യക്തതയുള്ള ശബ്‌ദം ഉറപ്പുവരുത്തും. കൂടാതെ യുഎസ്‌ബി കണക്‌ടിവിറ്റി, ബില്‍റ്റ്‌ ഇന്‍ ബ്ലൂടൂത്ത്‌, 2 എച്ച്‌ഡിഎംഐ ഇന്‍പുട്ടുകള്‍ എന്നീ സൗകര്യങ്ങളുമുണ്ട്‌. 51,990 രൂപയാണ്‌ വില.