Breaking News

Trending right now:
Description
 
Jan 27, 2018

വിലക്കിന്‌ പുല്ലുവില; മോഹന്‍ ഭഗവത്‌ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി

image ആര്‍എസ്‌എസിന്റെ വിപുലമായ പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃ ശിബരം പാലക്കാട്‌ കല്ലേക്കാട്‌ വ്യാസന്‍ വിദ്യാപീഠം ക്യാംപസില്‍ നടത്തുന്നതിനിടെ ഇത്തവണത്തെ റിപ്പബ്ലിക്‌ ദിനത്തിലും ആര്‍എസ്‌എസ്‌ സര്‍സംഘ്‌ ചാലക്‌ മോഹന്‍ ഭഗവത്‌ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. ഈ സ്‌കൂളിനോട്‌ ചേര്‍ന്നുള്ള ബിഎഡ്‌ കോളജില്‍ സ്ഥാപന മേധാവിയാണ്‌ ദേശീയ പതാക ഉയര്‍ത്തിയത്‌. സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്‌ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭഗവത്‌ പതാക ഉയര്‍ത്തിയത്‌ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇത്തവണ സ്‌കൂളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും അതതു സ്ഥാപനങ്ങളിലെ മേധാവികള്‍തന്നെ ദേശീയപതാക ഉയര്‍ത്തണമെന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനിടെയാണ്‌ മോഹന്‍ ഭഗവത്‌ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തിയത്‌. കല്ലേക്കാട്‌ വ്യാസന്‍ വിദ്യാപീഠം ക്യാംപസില്‍ മൂന്നുദിവസമാണ്‌ ശിബരം സംഘടിപ്പിച്ചിട്ടുള്ളത്‌.