Breaking News

Trending right now:
Description
 
Jan 27, 2018

ജനങ്ങളും സര്‍ക്കാരുംതന്ന അംഗീകാരം: വലിയ മെത്രാപ്പോലീത്ത

image ജനങ്ങളും സര്‍ക്കാരുംതന്ന അംഗീകാരമാണ്‌ രാജ്യം തിനിക്കു നല്‍കിയ ബഹുമതി പത്മഭൂഷണ്‍ പുരസ്‌കാരമെന്നു ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത. സാധുക്കളെ സ്‌നേഹിക്കാന്‍ ശ്രമിച്ചതിനുകൂടിയാണ്‌ ഈ അംഗീകാരം. സാധുക്കളെ സ്‌നേഹിക്കാന്‍ തനിക്കായി എന്നു പറയുന്നില്ല. എന്നാല്‍, സ്‌നേഹിക്കാന്‍ ഏറെ ശ്രമിച്ചു. ഒരു ബിഷപ്പിനു ആദ്യമായാണ്‌ ഈ പുരസ്‌കാരം കിട്ടുന്നത്‌. മറ്റുള്ളവരെക്കാള്‍ നന്നായി എന്തെങ്കിലും ചെയ്‌തിട്ടായിരിക്കില്ല. അവര്‍ ചെയ്‌ത അബദ്ധങ്ങള്‍ വല്ലതും താന്‍ ചെയ്യാതിരുന്നതാവാം തന്റെ മേന്മ. പുരസ്‌കാരം തരട്ടെ എന്നു സെക്രട്ടേറിയറ്റില്‍നിന്നു വിളിച്ചു ചോദിച്ചിരുന്നു. ഒന്നും ആവശ്യപ്പെടില്ലെങ്കിലും തന്നാല്‍ വേണ്ട എന്നു പറയുന്നവനല്ല താന്‍ . തനിക്കുള്ള അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ ചിലര്‍ക്ക്‌ നേരത്തെ കൊടുത്തതാവാമെന്നു ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.