Breaking News

Trending right now:
Description
 
Jan 25, 2018

മന്ത്രിമാരുടെ ഫോണ്‍വിളികള്‍ക്ക്‌ നിയന്ത്രണം

image പല മന്ത്രിമാരുടെയും മൊബൈല്‍ ഫോണ്‍വിളികള്‍ പതിനായിരങ്ങള്‍ കടക്കുന്നതു വിവാദമായതോടെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ധനമന്ത്രി ടി.എം.തോമസ്‌ ഐസക്‌ മുന്നറിയിപ്പുനല്‍കി. ചെലവു ചുരുക്കുന്നതിന്റെ നടപടികളുടെ ഭാഗമായാണിത്‌. കുറഞ്ഞ പാക്കേജുകളിലേക്ക്‌ നിരക്കുകള്‍ മാറ്റാനാണ്‌ തീരുമാനം. വകുപ്പുകള്‍ തോന്നിയപടി വാഹനങ്ങള്‍ വാങ്ങുന്നതു തടയും. എല്ലാ വകുപ്പുകള്‍ക്കും ഏഴു സീറ്റുള്ള കാറുകളോടാണ്‌ പ്രിയം. കാര്‍ വാങ്ങലിനു നിയന്ത്രണം കൊണ്ടുവരണം. കാര്‍ ചോദിക്കുന്നവര്‍ വാടകയ്‌ക്കു കാര്‍ വിളിച്ചു യാത്രകള്‍ നടത്താന്‍ തയാറാകണം. അതിനു എത്ര തുക ചിലവായാലും സര്‍ക്കാര്‍ നല്‍കും- തോമസ്‌ ഐസക്‌ വ്യക്തമാക്കി.