Breaking News

Trending right now:
Description
 
Jan 25, 2018

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ നായകനാകുന്ന ആദി നാളെ തിയറ്ററുകളിലെത്തും

image താരരാജാവ്‌ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആദി വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തും. കേരളത്തിലെ 200 തിയറ്ററുകളിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക. ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ്‌ പ്രണവ്‌ അവതരിപ്പിക്കുന്നത്‌. പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ്‌ സൂചന. ഏറെ തയാറെടുപ്പുകള്‍ നടത്തിയാണ്‌ ആദി തന്റെ കഥാപാത്രത്തിന്‌ ജീവന്‍നല്‍കിയിരിക്കുന്നത്‌. അഭ്യാസപ്രകടനമായ പാര്‍ക്കൗര്‍ ഇതിനായി അഭ്യസിച്ചു. ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റി, എറണാകുളം, പാലക്കാട്‌, ബനാറസ്‌, കൊച്ചി, ബംഗളൂര്‌ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അനുശ്രീ, അദിതി രവി, ലെന, ഷറഫുദ്ദീന്‍, സിജുവില്‍സണ്‍ എന്നിവരാണ്‌ ആദിയിലെ മറ്റുതാരങ്ങള്‍. ജിത്തു ജോസഫാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റി പെരുമ്പാവൂരാണ്‌ നിര്‍മാതാവ്‌.