Breaking News

Trending right now:
Description
 
Jan 25, 2018

ഇന്ധനവില: മോട്ടോര്‍വാഹന പണിമുടക്ക്‌ പൂര്‍ണം

image ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വാഹന ഉടമകളും ട്രേഡ്‌ യൂണിയനുകളും സംയുക്തമായി നടത്തിയ 12 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക്‌ സംസ്ഥാനത്ത്‌ പൂര്‍ണം. സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസിയും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ പൊതുഗതാഗത സംവിധാനം നിലച്ചു. ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ്‌ നടത്തിയില്ല. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസും മുടങ്ങി. മോട്ടോര്‍വാഹന മേഖലയ്‌ക്കു പുറമേ മറ്റുമേഖലകളിലെ തൊഴിലാളികളും പണിമുടക്കിന്‌ ഐക്യദാര്‍ഢ്യമേകി. വിവിധ സ്ഥലങ്ങളില്‍ ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കിന്‌ പിന്തുണയുമായി പ്രകടനങ്ങള്‍ നടന്നു. സൈക്കിള്‍ നിരത്തിലിറക്കിയും പ്രതിഷേധിച്ചവരുണ്ട്‌. ആലപ്പി ബൈസൈക്കിള്‍ ക്ലബ്‌ 76 കിലോമീറ്റര്‍ സൈക്കിള്‍ചവിട്ടിയാണ്‌ പ്രതിഷേധിച്ചത്‌. കോട്ടയത്ത്‌ സിഎസ്‌ഐ സഭയുടെ തൃതീയ ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്ന ബേക്കര്‍ മൈതാനത്തേക്ക്‌ വരാന്‍ ആരും വാഹനം ഉപയോഗിക്കരുതെന്നു സഭാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ.ഉമ്മനും മറ്റു വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നാണ്‌ സമ്മേളന സ്ഥലത്ത്‌ എത്തിയത്‌.