Breaking News

Trending right now:
Description
 
Jan 24, 2018

മസ്‌തിഷ്‌കാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്‌. ഐസിയുവില്‍ കഴിയുന്ന ശ്രീനിവാസന്‌ വിദഗ്‌ധ ചികിത്സയാണ്‌ നല്‍കുന്നത്‌. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നാണ്‌ ആശുപത്രി അധികൃതരുടെ നിലപാട്‌. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി അവതരിപ്പിക്കുന്ന ശ്രീനിവാസന്റെ പല സിനിമകളിലെ രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ്‌ വിനീത്‌ ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്കെത്തിയത്‌.