Breaking News

Trending right now:
Description
 
Jan 24, 2018

വാഹന പണിമുടക്കില്‍ സംസ്ഥാനം നിശ്ചലം

image ഇന്ധനവില വര്‍ധയില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി പ്രഖ്യാപിച്ച 12 മണിക്കൂര്‍ വാഹന പണിമുടക്ക്‌ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ സമരം. സ്വകാര്യബസ്‌ ഓണേഴ്‌സ്‌ അസോസിയേഷനും ഓട്ടോറിക്ഷ ടാക്‌സി സര്‍വീസുകളും പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്‌. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്‌. കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സമരം തുടങ്ങി നാലുമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സമരം പൂര്‍ണമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. നിരത്തിലിറക്കുന്ന സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നു സമിതി ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു. സമരം വിവിധ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. പല സ്ഥാപനങ്ങളിലും ഹാജര്‍ കുറവാണ്‌.