Breaking News

Trending right now:
Description
 
Jan 24, 2018

തിരുവില്വാമല ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം

image കേരളത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നായ തൃശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ തീ ആളിപ്പടര്‍ന്നത്‌. ചുറ്റമ്പലത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ദേവസ്വം ഓഫിസിനും കാര്യമായ നാശമുണ്ട്‌. ശ്രീകോവിലിലേക്കു തീ പടരുംമുമ്പ്‌ അണയ്‌ക്കാനായി. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ചുറ്റുവിളക്കില്‍നിന്നാണ്‌ തീ പടര്‍ന്നതെന്നാണ്‌ പ്രാഥമിക നിഗമനം. ആദ്യം എത്തിയ നാട്ടുകാര്‍ക്ക്‌ തീ അണയ്‌ക്കാന്‍ കഴിഞ്ഞില്ല. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേന പതിനൊന്നോടെയാണ്‌ നിയന്ത്രണവിധേയമാക്കിയത്‌. നഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ ശ്രീരാമപ്രതിഷയുള്ള നാലു മഹാക്ഷേത്രങ്ങളിലൊന്നാണ്‌ വില്വാദ്രിനാഥ ക്ഷേത്രം.