Breaking News

Trending right now:
Description
 
Jan 23, 2018

'പദ്‌മാവതി'ന്‌ നിരോധനമില്ല; ഹര്‍ജികള്‍ തള്ളി

image സഞ്‌ജയ്‌ ലീലാ ബെന്‍സാലിയുടെ വിവാദ ചിത്രമായ 'പദ്‌മാവതി'ന്‌ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജസ്ഥാന്‍, മധ്യപ്രദേശ്‌ സര്‍ക്കാരുകളും രജപുത്ര കര്‍ണിസേനയും സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി തള്ളിയത്‌. സിനിമ ഇഷ്ടമല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ കാണേണ്ടതില്ലെന്നു സുപ്രീംകോടതി അറിയിക്കുകയും ചെയ്‌തു. വിധി അനുസരിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ബാധ്യസ്ഥരാണ്‌. നേരത്തെയുള്ള വിധിയില്‍ ഭേദഗതികള്‍ ഒന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ചിത്രം പ്രദര്‍ശിപ്പിക്കണോ എന്നു തീരുമാനിക്കാന്‍ രാജ്യത്ത്‌ ഒരു സെന്‍സര്‍ബോര്‍ഡ്‌ ഉണ്ട്‌. ബോര്‍ഡ്‌ നല്‍കിയ അനുമതി കോടതി നേരത്തെ ശരിവച്ചതാണെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ അതു മനസിലാക്കുന്നത്‌ നല്ലതാണെന്നും കോടതി ഓര്‍മിപ്പിച്ചു. സതി ആചാരത്തെ ചിത്രത്തില്‍ മഹത്വവത്‌ക്കരിക്കുന്നുണ്ടെന്നും ചരിത്ര വസ്‌തുതകള്‍ വളച്ചൊടിക്കുന്നുണ്ടെന്നും ആരോപിച്ചാണ്‌ ചിത്രത്തിനെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നത്‌.