Breaking News

Trending right now:
Description
 
Feb 01, 2013

തിരുവനന്തപുരത്ത്‌ ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റിയുടെ ലിവര്‍ ക്ലിനിക്‌ ആരംഭിച്ചു

image ലോകനിലവാരത്തിലുള്ള ടേര്‍ഷ്യറി കെയര്‍ മള്‍ട്ടി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായ ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റിയുടെ ലിവര്‍ ക്ലിനിക്ക്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പു മന്ത്രി വി.എസ്‌. ശിവകുമാര്‍ ലിവര്‍ ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌തു. എം.എ. വാഹിദ്‌ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഗ്ലോബല്‍ ഹോസ്‌പിറ്റല്‍ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. കെ. രവീന്ദ്രനാഥ്‌, തിരുവനന്തപുരം ദേവി സ്‌കാന്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ എ.ആര്‍. നൗഷാദ്‌, ദേവി സ്‌കാന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എസ്‌. നിസാറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ദേവി സ്‌കാന്‍സിലാണ്‌ ഗ്ലോബല്‍ ഹോസ്‌പിറ്റല്‍സ്‌ ലിവര്‍ ക്ലിനിക്‌ പ്രവര്‍ത്തിക്കുക. കരള്‍, പാന്‍ക്രിയാസ്‌ രോഗങ്ങള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഗ്ലോബല്‍ ഹോസ്‌പിറ്റല്‍സ്‌ ഗ്രൂപ്പിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ ലിവര്‍ ക്ലിനിക്‌ ആരംഭിച്ചത്‌. ഇതോടനുബന്ധിച്ചുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍വഴി തിരുവനന്തപുരത്തും പരിസരത്തുമുള്ള രോഗികള്‍ക്ക്‌ അടിയന്തരഘട്ടത്തില്‍ രോഗപരിചരണത്തിന്‌ ആവശ്യമായ വിവരങ്ങള്‍ നല്‌കും.

ഗ്ലോബല്‍ ഹോസ്‌പിറ്റലില്‍ ചികിത്സയെ വിശ്വസിച്ച്‌ തിരുവനന്തപുരത്തുനിന്നും സമീപസ്ഥലങ്ങളില്‍നിന്നുമെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്‌ഘാടനയോഗത്തില്‍ പ്രസംഗിക്കവെ ഡോ. കെ. രവീന്ദ്രനാഥ്‌ ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റുകളെ കാണുന്നതിനായി ചെന്നൈയിലേയ്‌ക്ക്‌ ദീര്‍ഘയാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്‌. ഇവരുടെ സൗകര്യത്തിനായി സമയത്ത്‌ കൃത്യമായ ചികിത്സ നല്‌കുന്നതിനുവേണ്ടിയാണ്‌ തിരുവനന്തപുരത്ത്‌ ലിവര്‍ ക്ലിനിക്‌ ആരംഭിക്കാന്‍ തീരുമാനിച്ചത്‌. ഏറ്റവും മികച്ച ആരോഗ്യസേവന്യം തിരുവനന്തപുരത്തും പരിസരത്തും ലഭ്യമാക്കുന്നതിനുള്ള ശ്രമമാണിതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തുനിന്നുളളവര്‍ക്ക്‌ ഇതുവരെ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഏറ്റവും അടുത്തുള്ള ആശുപത്രി ചെന്നൈയിലേതായിരുന്നു. ഏറ്റവും ചെറുതു മുതല്‍ സങ്കീര്‍ണവും അടിയന്തര ചികിത്സവേണ്ടതുമായ രോഗങ്ങള്‍ക്കു വരെ ഏറ്റവും ആധുനിക ചികിത്സ ഒറ്റ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ലഭ്യമാക്കുന്ന ആശുപത്രിയാണ്‌ ഗ്ലോബല്‍ ഹോസ്‌പിറ്റല്‍. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും പരിചയസമ്പന്നരായ ഡോക്ടര്‍മാരും ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍, ട്രോമ കെയര്‍, ന്യൂറോസയന്‍സ്‌ സൗകര്യങ്ങളും മിനിമല്‍ ഇന്‍വേസീവ്‌ ബൈപാസ്‌ സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഡിയാക്‌ ചികിത്സാസൗകര്യങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കരള്‍രോഗ ചികിത്സയ്‌ക്കായുള്ള സൗകര്യങ്ങളും കാന്‍സര്‍ രോഗചികിത്സയും മറ്റ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകളും ഇവിടെ ലഭ്യമാണ്‌. വ്യക്തിപരമായ ശ്രദ്ധയും മികച്ച സേവനവും ഇവിടെനിന്ന്‌ ഉറപ്പാക്കാം.

സ്‌പെഷ്യലിസ്റ്റുകളുടെ സന്ദര്‍ശനത്തോട്‌ അനുബന്ധിച്ച്‌ തിരുവനന്തപുരം കേന്ദ്രത്തില്‍ ഇടയ്‌ക്കിടെ സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്‌സ്‌ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. ലോകനിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റുകളുടെ അഭിപ്രായം അറിയുന്നതിനും ചികിത്സയില്‍ രണ്ടാമതൊരു വിദഗ്‌ധോപദേശം തേടുന്നതിനും ക്ലിനിക്‌ സൗകര്യമൊരുക്കും. തിരുവനന്തപുരത്തുനിന്നുള്ള രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കണ്‍സള്‍ട്ടേഷനായി ദീര്‍ഘയാത്ര നടത്തേണ്ടതില്ല എന്നതാണ്‌ തിരുവനന്തപുരം കേന്ദ്രം ആരംഭിക്കുന്നതിന്റെ മെച്ചം.

ഇനി മുന്നോട്ട്‌ ചികിത്സ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉപദേശങ്ങളും തിരുവനന്തപുരം കേന്ദ്രത്തില്‍നിന്ന്‌ ലഭിക്കും. ഗ്ലോബല്‍ ഹോസ്‌പിറ്റല്‍സിന്റെ സവിശേഷമായ സേവനങ്ങളുടെ വിവരങ്ങള്‍ രോഗികള്‍ക്കുമാത്രമല്ല തിരുവനന്തപുരം മേഖലയിലെ ഡോക്ടര്‍മാര്‍ക്കും നല്‌കുക, ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റിയിലെ സൂപ്പര്‍ സെപ്‌ഷ്യലിസ്‌ററുകളെ കാണുന്നതിനായി റഫര്‍ ചെയ്യുന്നതിനായി സൗകര്യമൊരുങ്ങും. ബാംഗളൂരിലോ ചെന്നൈയിലോ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ എത്തേണ്ട രോഗികള്‍ക്ക്‌ ശരിയായ ഉപദേശങ്ങള്‍ നല്‌കുന്നതിനും യാത്ര സുരക്ഷിതമാക്കുന്നതിനും തിരുവനന്തപുരത്തെ കേന്ദ്രം സഹായകമാകും.

ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റി

ചെന്നൈയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടേര്‍ഷ്യറി കെയര്‍ സൗകര്യങ്ങളുള്ള 500 ബെഡുള്ള ആശുപത്രിയാണ്‌ ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റി. മള്‍ട്ടി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റ്‌ തുടങ്ങി സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയാണിത്‌. ഏറെ അനുഭവപരിചയമുള്ള വിദഗ്‌ധരും ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളും മികച്ച രീതിയില്‍ കോര്‍ഡിനേറ്റ്‌ ചെയ്യുന്ന സംഘാംഗങ്ങളും ഓരോ ചുവടിലും രോഗികള്‍ക്ക്‌ മികച്ച സംരംക്ഷണം ഉറപ്പാക്കുന്നുവെന്നതാണ്‌ ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റിയുടെ പ്രത്യേകത.

ഇന്ത്യയില്‍ ആഗോളനിലവാരത്തില്‍ ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ടേര്‍ഷ്യറി കെയര്‍ ആശുപത്രികളുടെ ശൃംഖലയാണ്‌ ഗ്ലോബല്‍ ഹോസ്‌പിറ്റല്‍സ്‌ ഗ്രൂപ്പ്‌. അതിവേഗത്തിലാണ്‌ ഗ്രൂപ്പിന്റെ വളര്‍ച്ച. ഗ്രൂപ്പിനു കീഴില്‍ ഹൈദരാബാദ്‌, ചെന്നൈ, ബാംഗളൂര്‍, മുംബെ എന്നിവിടങ്ങളില്‍ ലോകനിലവാരത്തിലുള്ള ഒന്‍പത്‌ ആധുനിക ആശുപത്രികളിലായി രണ്ടായിരത്തിലധികം ബെഡുകളുണ്ട്‌. കരള്‍, പാന്‍ക്രിയാസ്‌, കിഡ്‌നി, ഹൃദയം, ശ്വാസകോശം തുടങ്ങി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റിനുള്ള സമഗ്രമായ സൗകര്യം ലഭ്യമാക്കുന്നതില്‍ മേല്‍ക്കൈ നേടാന്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ സിറ്റിക്ക്‌ കഴിഞ്ഞു. സങ്കീര്‍ണമായ ശസ്‌ത്രക്രിയകള്‍ ലളിതമായ രീതികള്‍ സ്വീകരിക്കുന്നുവെന്നതാണ്‌ ഗ്രൂപ്പിന്റെ രീതി. ലോകമെങ്ങുമുള്ളവര്‍ക്ക്‌ ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുകയാണ്‌ ഇവിടെ.അന്താരാഷ്ട്ര രംഗത്ത്‌ അംഗീകാരം നേടിയ ഡോക്ടര്‍മാരും അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയും വഴി ഗ്രൂപ്പിനു കീഴിലുള്ള ആശുപത്രികള്‍ വളരെ അപൂര്‍വമായ ശസ്‌ത്രക്രിയകളും അവയവമാറ്റവും നടത്തുന്നതിലൂടെ വിവിധ നാഴികക്കല്ലുകള്‍ പിന്നിട്ടുകഴിഞ്ഞു.

For further information please contact,
S. Vasanth Kumar Philip, Ph: 9840064530