Breaking News

Trending right now:
Description
 
Jan 23, 2018

ശ്രീജിത്തിന്റെ സമരം വിജയിച്ചു; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

image നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ്‌ സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം സ്‌പെഷല്‍ ക്രൈം യൂണിറ്റിനാണ്‌ അന്വേഷണ ചുമതല. അന്വേഷണത്തിന്റെ രേഖകള്‍ കൈമാറണമെന്നു കാട്ടി സിബിഐ ക്രൈംബ്രാഞ്ചിന്‌ കത്തുനല്‍കി. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ്‌ സിബിഐയുടെ തിരക്കിട്ട തീരുമാനം. കേസ്‌ സിബിഐ അന്വേഷിക്കുമെന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച തീരുമാനമായിരുന്നു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട്‌ സഹോദര്‍ ശ്രീജിത്ത്‌ സെക്രട്ടറിയേറ്റ്‌ കവാടത്തില്‍ സമരം നടത്തിവരുന്നതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി നേരിട്ടെത്തി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം നടക്കുമോ എന്നുള്ളതില്‍ വ്യക്തമായ തീരുമാനം ഉണ്ടായശേഷം സമരം അവസാനിപ്പിക്കാമെന്നായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ സമരം 775 ദിവസങ്ങള്‍ പിന്നിട്ടു. 2014 മേയ്‌ 14നായിരുന്നു മോഷണക്കുറ്റം ആരോപിച്ച്‌ പൊലീസ്‌ പിടികൂടിയ ശ്രീജിവിന്റെ മരണം.