Breaking News

Trending right now:
Description
 
Jan 23, 2018

ഏലിയാസ്‌ മര്‍ക്കോസ്‌ നിര്യാതനായി

image ന്യൂയോര്‍ക്ക്‌: ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ റിജിയനല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്‌ (ഐഎപിസി) അംഗവുമായ ആയങ്കര മടത്തിക്കുടിയില്‍ ഏലിയാസ്‌ മര്‍ക്കോസ്‌ (66) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പോത്താനിക്കാട്‌ ആയങ്കര സെന്റ്‌ ജോര്‍ജ്‌ ബഥേല്‍ പള്ളിയില്‍. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്‌ച രാവിലെ ഒമ്പതിനാണ്‌ മരിച്ചത്‌. കൂത്താട്ടുകുളം ചിറ്റേത്ത്‌ കുടുംബാംഗം പരേതയായ പെണ്ണമ്മയാണ്‌ ഭാര്യ.മക്കള്‍: അരുണ്‍ മര്‍ക്കോസ്‌, സിന്ധ്യവര്‍ഗീസ്‌. മരുമക്കള്‍: ബെറ്റി പോള്‍, ലെസി ലി വര്‍ഗീസ്‌. കൊച്ചുമക്കള്‍: ചെല്‍സി, ആര്യ, ഏവ. സഹോദരങ്ങള്‍: മേരി വര്‍ഗീസ്‌- പരേതനായ ഇ.വൈ.വര്‍ക്കി കോലഞ്ചേരി, എം.എ ചാക്കോ-ആലുക്കുട്ടി കോതമംഗലം, എം.എം.കുര്യന്‍-സലോമി വാളകം, പോള്‍ മേരി, മര്‍ക്കോസ്‌ മാത്യു-എല്‍സി ലോസ്‌എയ്‌ഞ്ചല്‍സ്‌ (യുഎസ്‌എ), എലിസബത്ത്‌ മര്‍ക്കോസ്‌-ജോയി പാറേക്കാട്ടില്‍ പിറവം, പരേതനായ സാജന്‍ മര്‍ക്കോസ്‌, സീന മര്‍ക്കോസ്‌-സജി മൂവാറ്റുപുഴ. വിവരങ്ങള്‍ക്ക്‌: 9447821996 (കേരള), 7472168210 (ജൂബി-യുഎസ്‌എ).