Breaking News

Trending right now:
Description
 
Jan 22, 2018

നടി ഭാവന വിവാഹിതയായി

image ചലച്ചിത്രതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമ നിര്‍മാതാവ്‌ നവീനാണ്‌ ഭാവനയുടെ വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഭാവനയ്‌ക്ക്‌ നവീന്‍ താലിചാര്‍ത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. സമീപത്ത ഓഡിറ്റോറിയത്തിലായിരുന്നു സല്‍ക്കാരം. വൈകിട്ട്‌ നാലിന്‌ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സിനിമാതാരങ്ങള്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയിരുന്നു. അതേസമയം ചടങ്ങുകളില്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.