Breaking News

Trending right now:
Description
 
Jan 21, 2018

സ്‌ത്രീയെ അവരുടെ അനുവാദമില്ലാതെ തൊടാന്‍ അവകാശമില്ലെന്നു ഡല്‍ഹി കോടതി

image സ്‌ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടുവാന്‍പോലും അവകാശമില്ലെന്നു ഡല്‍ഹി കോടതി. എന്നാല്‍, സ്‌ത്രീ വീണ്ടും ലൈംഗിക പീഡനത്തിന്‌ ഇരയായിക്കൊണ്ടിരിക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്നു കോടതി പറഞ്ഞു. ഒമ്പതുവയസുളള പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ച കേസില്‍ പ്രതിയുടെ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക്‌ അഞ്ചുവര്‍ഷം തടവുശിക്ഷയാണ്‌ അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി സീമ മൈയ്‌നി വിധിച്ചത്‌. 10,000 രൂപ പിഴയൊടുക്കണമെന്നും ഉത്തരവുണ്ട്‌. ഇതില്‍ 5000 രൂപ പെണ്‍കുട്ടിക്ക്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി ലീഗല്‍ സര്‍വീസ്‌ അതോറിറ്റി പെണ്‍കുട്ടിക്ക്‌ 50,000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2014ലായിരുന്നു കേസിനാസ്‌പദമായ സംഭവം. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ നല്ല തിരക്കുള്ള മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയുടെ ദേഹത്ത്‌ പ്രതി മോശമായി സ്‌പര്‍ശിച്ചെന്നാണ്‌ കേസ്‌. സ്‌ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്‌. അവള്‍ക്ക്‌ അതില്‍ നിഷേധിക്കാനാവാത്ത അവകാശമാണുള്ളത്‌. എന്തിനുതന്നെയാണെങ്കിലും അവളുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍പോലും മറ്റാര്‍ക്കും അവകാശമില്ല. സ്‌ത്രീയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം പുരുഷന്‍ അംഗീകരിച്ചുകൊടുക്കുന്നില്ല. ആലംബഹീനരായ സ്‌ത്രീകളെ അവര്‍ പീഡനത്തിന്‌ ഇരയാക്കിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.