Breaking News

Trending right now:
Description
 
Jan 21, 2018

കുറവിലങ്ങാട്‌ പള്ളി പുതുക്കിപ്പണിതു; മൂന്നുനോമ്പ്‌ തിരുനാളിനു കൊടിയേറി

image കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോനപള്ളി പുതുക്കിപ്പണിതു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപയാണ്‌ ചിലവഴിച്ചത്‌. പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും തനിമ ചോരാതെ നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്‌ ഞായറാഴ്‌ച രാവിലെ കാര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിര്‍വഹിച്ചു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദൃശ്യവല്‍ക്കരിച്ച അദ്‌ഭുത ഉറവയുടെ വെഞ്ചരിപ്പും നടത്തി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്‌ക്കായി തപാല്‍വകുപ്പ്‌ പുറത്തിറക്കിയ പ്രത്യേക കവര്‍ പോസ്‌റ്റ്‌മാസ്‌റ്റര്‍ ജനറല്‍ സുമതി രവീന്ദ്രന്‍ ചടങ്ങില്‍ പ്രകാശനം ചെയ്‌തു. മൂന്നുനോമ്പ്‌ തിരുനാളിനും കൊടിയേറ്റി. 23നു ഒരുമണിക്കാണ്‌ ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. 24നാണ്‌ സമാപനം. അന്നു വൈകുന്നേരം 4.30നു സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്‌റ്റിയന്‍ വാണിയപ്പുരയ്‌ക്കല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു പ്രദക്ഷിണം.