Breaking News

Trending right now:
Description
 
Jan 21, 2018

വൈദ്യുതി ബോര്‍ഡ്‌ ഇനി വാടകയ്‌ക്കു ഇലക്ട്രിക്‌ കാര്‍ നല്‍കും

image വാടകയ്‌ക്ക്‌ ഇലക്ട്രിക്‌ കാര്‍ നല്‍കുന്ന പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്‌ രംഗത്ത്‌. ആറുമാസത്തിനുള്ളില്‍ കാര്‍ ജനങ്ങള്‍ക്ക്‌ വാടകയ്‌ക്ക്‌ നല്‍കിത്തുടങ്ങും. ഇതിനായി മഹീന്ദ്രയുടെ ഇ2ഒപ്ലസ്‌ എസി സംവിധാനമുള്ള ആറുകാറുകള്‍ വാങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ആറു മുതല്‍ എട്ടു മണിക്കൂര്‍വരെ ചാര്‍ജ്‌ ചെയ്‌താല്‍ 85 കിലോമീറ്റവരെ ഓടിക്കാനാകും. ഇപ്പോള്‍ ഹ്രസ്വദൂര ഓട്ടത്തിനാണ്‌ പദ്ധതി തയാറാക്കിയിട്ടുള്ളത്‌. ഇലക്ട്രിക്‌ കാറുകള്‍ വാടകയ്‌ക്കു നല്‍കുന്നതിന്റെ ഭാഗമായി നാലു കേന്ദ്രങ്ങളില്‍ ചാര്‍ജിങ്‌ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു വൈദ്യുതി ബോര്‍ഡ്‌ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്‌. ആറുമാസത്തിനുള്ളില്‍ ചാര്‍ജിങ്‌ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതോടെ ചാര്‍ജിങിനു സമയം പാഴാക്കാതെ ബാറ്ററി മാറ്റിവച്ച്‌ ഓടിക്കാനാകും. സൗരോര്‍ജ്ജംകൂടി ഉപയോഗിച്ചു ചാര്‍ജ്‌ ചെയ്യുന്ന സ്‌റ്റേഷനുകളാണ്‌ തിരുവനന്തപുരത്ത്‌ പട്ടം വൈദ്യുതി ഭവന്‍, ടെക്‌നോപാര്‍ക്ക്‌, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ സ്ഥാപിക്കുക. കാറിന്റെ വാടകയും മറ്റു നിബന്ധനകളും വൈദ്യുതിബോര്‍ഡ്‌ അടുത്തുതന്നെ തീരുമാനിക്കും.