Breaking News

Trending right now:
Description
 
Jan 21, 2018

ശകാരിച്ച പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി വെടിവച്ചുകൊന്നു

image സഹപാഠികളുടെ മുന്നില്‍വച്ചു ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്‌ത പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ യമുനാനഗറില്‍ സ്വാമി വിവേകാനന്ദ്‌ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ റിതു ഛാബ്രയാണ്‌ (47) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പന്ത്രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കോമേഴ്‌സ്‌ വിഭാഗത്തില്‍ പഠിക്കുന്ന പതിനെട്ടുകാരനെ പ്രിന്‍സിപ്പല്‍ പലതവണ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്‌തിരുന്നു. വിദ്യാര്‍ഥികള്‍കാണ്‍കെ പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തി വിദ്യാര്‍ഥിയെ പ്രതികാരത്തിലേക്ക്‌ നയിക്കുകയും വെടിവയ്‌ക്കുകയുമായിരുന്നു. പിതാവിന്റെ കൈത്തോക്കുമായി എത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ നെഞ്ചിലും തോളിന്റെ ഭാഗത്തും വയറിലും നാലുതവണ വെടിവയ്‌ക്കുകയായിരുന്നു. ഗരുതരാവസ്ഥയില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെടിവച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ സ്‌കൂളില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മാതാപിതാക്കളും പരിസരവാസികളും ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തോക്ക്‌ കണ്ടെടുത്തു. പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു.