Breaking News

Trending right now:
Description
 
Jan 20, 2018

ജിത്തുവധം: ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു

image കൊല്ലം ചാത്തന്നൂരില്‍ 14 വയസുള്ള ജിത്തുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ അമ്മ ജയമോള്‍ കോടതിയില്‍ രണ്ടുതവണ കുഴഞ്ഞുവീണു. പരവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ വെള്ളിയാഴ്‌ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഉച്ചയ്‌ക്കാണ്‌ ജയമോളെ കോടതിയില്‍ എത്തിച്ചത്‌. കോടതി ഹാളിലേക്ക്‌ കയറിയ ഉടന്‍ ജയമോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വനിതാപൊലീസ്‌ വെള്ളം നല്‍കിയതോടെ ബോധക്ഷയം മാറി. പ്രതിക്കൂട്ടില്‍ കയറിയ ജയമോള്‍ വീണ്ടു കുഴഞ്ഞുവീണതോടെ മജിസ്‌ട്രേറ്റിനു സമീപം കസേരയില്‍ ഇരുത്തി. പിന്നീട്‌ ഇവര്‍ കുറ്റം ഏറ്റുപറഞ്ഞു. മകനെ ഒറ്റയ്‌ക്കാണ്‌ കൊലപ്പെടുത്തിയത്‌. മറ്റാരും കൂട്ടിനില്ലായിരുന്നു. പൊലീസ കാല്‍വെള്ളയില്‍ എഴുതവണ അടിച്ചുവെന്നും ജയമോള്‍ കോടതിയെ അറിയിച്ചു. ആശുപത്രിയില്‍ പോകണോ എന്നു മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനു വേണ്ടെന്നായിരുന്നു മറുപടി. 14 ദിവസത്തേക്ക്‌ ജയമോളെ റിമാന്‍ഡ്‌ ചെയ്‌തു. കൊലപ്പെടുത്തുന്നതിനു മുമ്പ്‌ ജിത്തു പോയത്‌ അമ്മൂമ്മയുടെ അടുത്തേക്കാണ്‌. അവിടെനിന്നുവന്നശേഷം പറഞ്ഞ ചിലകാര്യങ്ങളാണ്‌ കൊലപാതകത്തിലേക്കു നയിച്ചത്‌. ജിത്തുവിന്റെ അപ്പൂപ്പനെയും അമ്മൂമ്മയേയും പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു.