Breaking News

Trending right now:
Description
 
Jan 19, 2018

പത്മാവത്‌ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കര്‍ണിസേന പ്രവര്‍ത്തകര്‍; തിയറ്ററിനു നേരെ ആക്രമണം

image സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും പത്മാവത്‌ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ രജപുത്‌ കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ്‌ പ്രഖ്യാപിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബിഹാറിലെ മുസഫര്‍പൂരില്‍ സിനിമാ തിയറ്ററിനു നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. തിയറ്ററിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന സിനിമയുടെ പോസ്‌റ്റര്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. തീയറ്ററിനു നേര്‍ക്കെ കല്ലെറിയുകയും ചെയ്‌തു. മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലേക്കും പ്രതിഷേധം ആളിക്കത്തിക്കാനാണ്‌ കര്‍ണിസേനയുടെ ശ്രമം. ആക്രമണം ഭയന്ന്‌ ബിഹാറിലെ ഭൂരിപക്ഷം തീയറ്ററുകളും പത്മാവത്‌ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നു ഒഴിഞ്ഞുനില്‍ക്കുകയാണ്‌. സെന്‍സര്‍ബോര്‍ഡ്‌ അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. തീയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്‌ കര്‍ണിസേനയുടെ ഭീഷണി.